വീടുകളില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന തമിഴ് നാടോടി സംഘം ഓച്ചിറയില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വീടുകളില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന തമിഴ് നാടോടി സംഘം ഓച്ചിറയില്‍ പിടിയില്‍. സേലം കക്കപ്പാളയം സ്വദേശികളായ ലക്ഷ്മി, മാരി, കൗസല്യ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ എന്ന വ്യാജേന വീടുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തിവന്ന തമിഴ്നാടോടി സംഘത്തെയാണ് മോഷണ ശ്രമത്തിനിടെ പിടികൂടിയത്.

ചങ്ങന്‍കുളങ്ങര ശ്രീമന്ദിരത്തില്‍ വിനോദിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയത്.
കൊല്ലം ജില്ലയുടെ മറ്റ് ഭാഗങ്ങളിലും മറ്റു ജില്ലകളിലും നടന്ന മോഷണങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ച്‌ വരികയാണെന്ന് ഓച്ചിറ പോലീസ് പറഞ്ഞു. ബസുകളിലും മറ്റ് തിരക്കുള്ള സ്ഥലങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങളും പേഴ്സും മോഷണം പോകുന്നത് പതിവായിരുന്നു. അത്തരം സ്ഥലങ്ങളിലെല്ലാം തമിഴ് നാടോടി സ്ത്രീകളുമുണ്ടായിരുന്നു.

കൃത്യമായ മേല്‍വിലാസമോ മറ്റു വിവരങ്ങളോ ഇല്ലാത്തതിനാല്‍ ഇവരെ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. നാടോടികളുടെ കൂട്ടമായി എത്തുന്ന ഇവര്‍ മൂന്നും നാലും പേരുള്ള സംഘങ്ങളായി തിരിഞ്ഞ് പലസ്ഥലങ്ങളിലാണ് മോഷണം നടത്തുന്നത്. ഇവരോടൊപ്പം പുരുഷന്മാര്‍ ഉണ്ടാകാറില്ല.കൊല്ലം ജില്ലയുടെ മറ്റ് ഭാഗങ്ങളിലും മറ്റു ജില്ലകളിലും നടന്ന മോഷണങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് ഓച്ചിറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍ അറിയിച്ചു. പ്രതികളെ കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...