‘വ്യാജ വാഗ്ദാനങ്ങൾ നൽകിയുള്ള ബന്ധം ഉഭയസമ്മതല്ല’ : മദ്രാസ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വ്യാജ വാഗ്ദാനങ്ങൾ നൽകിയോ ഭീഷണിപ്പെടുത്തിയോ സ്ത്രീയുമായി പുരുഷൻ ശാരീരിക ബന്ധത്തിലേർപ്പെടുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്ത്രീയും പുരുഷനും തമ്മിൽ തുടർച്ചയായുള്ള ശാരീരിക ബന്ധം സ്ത്രീകൾ നൽകുന്ന അനുമതിയായി കരുതാനാകില്ലെന്നും ജസ്റ്റിസ് എൻ.ആനന്ദ് വെങ്കടേഷ്, ജസ്റ്റിസ് കെ.രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ജോലി നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവിന്റെ ജീവപര്യന്തം തടവു ശിക്ഷ ശരിവച്ചാണ് കോടതിയുടെ നിരീക്ഷണം.

സ്ത്രീകൾ നേരിട്ട സാഹചര്യങ്ങൾ മുഴുവനായി വിലയിരുത്തിയ ശേഷമേ ഇത്തരം കേസുകളിൽ വിധി പറയാവൂവെന്നും പറഞ്ഞു. അതേസമയം പുരുഷന്മാരുമായി ബന്ധം പുലർത്തുമ്പോൾ പെൺകുട്ടികളും സ്ത്രീകളും വളരെ ശ്രദ്ധിക്കണമെന്നും സ്വകാര്യ ഫോട്ടോകളോ വിഡിയോകളോ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ പങ്ക് വയ്ക്കരുതെന്നും കോടതി നിർദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...