പത്തനംതിട്ട: കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നടപടികളുടെ ഭാഗമായുള്ള ഇ.എസ്.എ നിയമം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ മുൻ എം.പി ജോയി ഏബ്രഹാം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ജനകീയ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമ്പത് വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്ന മലയോര കർഷകരെ ദോഷകരമായി ബാധിക്കുന്ന നടപടികൾക്കെതിരെ ഉമ്മൻചാണ്ടി സർക്കാർ നിയമിച്ച ഉമ്മൻ വി ഉമ്മൻ കമ്മീഷൻ റിപ്പോർട്ടിനു വിരുദ്ധമായതും കർഷകരെ ദ്രോഹിക്കുന്നതുമാണ് നിലവിലെ ഇ എസ് എ നിയമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.വർഗീസ് മാമ്മൻ എം എൽ എ ആദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ.ഡി കെ ജോൺ, ജോൺ കെ മാത്യൂസ്, എബ്രഹാം കലമണ്ണിൽ, ജോർജ് കുന്നപ്പുഴ, ബാബു വർഗീസ്, ജോർജ് വര്ഗീസ് കൊപ്പാറ, വറുഗീസ് ജോൺ, ടി എബ്രഹാം, റോയി ചാണ്ടപ്പിള്ള, തോമസ് മാത്യു ആനിക്കാട്, ജോൺസൺ കുര്യൻ, രാജു പുളിമ്പള്ളിൽ, ദിപു ഉമ്മൻ, വൈ. രാജൻ, രാജീവ് താമരപ്പള്ളിൽ, ഉമ്മൻ മാത്യു വടക്കേടം, ജേക്കബ് ജോർജ് കുറ്റിയിൽ, സാം മാത്യു, സഖറിയ കരുവേലിൽ, ഷിബു പുതുക്കേരിൽ, ജോർജ് മാത്യു, വറുഗീസ് ചള്ളക്കൽ, ജോസ് കൊന്നപ്പാറ, വി.പി.ഏബ്രഹാം, വി.ആർ രാജേഷ്, തോമസ് കുട്ടി കുമ്മണ്ണൂർ, ബിനു കുരുവിള, ജോർജ്ജി മാത്യു, രഘു വേങ്ങാട്ടൂർ, ജെൻസി കടുവങ്കൽ, കുഞ്ഞുമോൻ കെങ്കിരേത്ത് എന്നിവർ പ്രസംഗിച്ചു.































