ഹമാസ് വിരുദ്ധ പ്രസംഗം ; ശശി തരൂരിനെ തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന മഹൽ എംപവർമെന്റ് മിഷന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് നടപടി. പരിപാടിയില്‍ സിപിഎം നേതാവ് എം.എ ബേബിയെയും ശശി തരൂര്‍ എം.പിയെയുമാണ് മുഖ്യാതിഥികളായി നേരത്തെ തീരുമാനിച്ചത്.

എന്നാൽ പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയില്‍ ഹമാസ് വിരുദ്ധ പ്രസംഗം നടത്തിയ ശശി തരൂരിനെതിരെ സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെയാണ് തിരുവനന്തപുരത്തുനിന്നുള്ള എം.പി കൂടിയായ ശശി തരൂരിനെ സ്വന്തം ലോക്സഭാ മണ്ഡലത്തില്‍ നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്നും ഒഴിവാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ മഹല്ലുകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് മഹല്ല് എംപവര്‍മെന്‍റ് മിഷൻ. പുതിയ സാഹചര്യത്തിൽ തരൂരിനെ ഒഴിവാക്കാൻ മഹല്ല് കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കുകയായിരുന്നു.

അതിനിടെ ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തില്‍ വിശദീകരണവുമായി ശശി തരൂർ എംപി രംഗത്തെത്തി. താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നാണ് ശശി തരൂരിന്റെ വിശദീകരണം. എന്‍റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...

മഴ മുന്നറിയിപ്പിലെ വീഴ്ച; റെഡ് അലേർട്ട് നൽകാൻ വൈകിയതിനെച്ചൊല്ലി ചോദ്യം ഉന്നയിച്ച് ബിനോയ് വിശ്വം

0
തിരുവനന്തപുരം: റെഡ് അലേര്‍ട്ട് നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സിപിഐ സംസ്ഥാന...