മഞ്ഞ കുറ്റി ഇട്ട സ്ഥലത്ത് സമര മരം നട്ട് കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി 

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനം മാത്രമേ എക്കാലവും നിലനിൽക്കുകയുള്ളൂ. എന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജോയിന്റ് കൺവീനർ റെവ.ഡോ.ടി.ടി. സക്കറിയ പറഞ്ഞു. കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുളക്കുഴ യൂണിറ്റുകൾ മുളക്കുഴ മർത്തോമ ചർച്ചിന് സമീപം സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. കെറെയിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളേയും പരിസ്ഥിതിയേയും സർവനാശത്തിലേക്ക് നയിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പിരളശ്ശേരി യൂണിറ്റ് പ്രസിഡന്റ് ഫിലിപ്പ് വർഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സമര സമിതി ജില്ലാ രക്ഷാധികാരി ആർ.പാർഥസാരഥി വർമ്മ മുഖ്യപ്രസംഗം നടത്തി. ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, സിന്ധു ജേയിംസ്, ഷീജ റെജി, ശ്രീദേവി സജീവ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പോലീസ് അതിക്രമം നേരിട്ട ആദ്യ വനിത ശ്രീദേവി സജീവിന്റെ പുരയിടത്തിൽ മഞ്ഞ കുറ്റി ഇട്ട സ്ഥലത്ത് റെവ.ഡോ.ടി.ടി.സക്കറിയ സമര മരം നട്ട് ചെങ്ങന്നൂർ താലൂക്കിലെ പരിസ്ഥിതി വാരാചരണത്തിന് സമാപനം കുറിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...