കേന്ദ്രമന്ത്രി വി മുരളീധരന്‍ ആഫ്രിക്കയിലേക്ക് ; സിംബാവെയും മലാവിയും സന്ദര്‍ശിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : കേന്ദ്രവിദേശകാര്യ മന്ത്രി വി മുരളീധരന്‍ ആഫ്രിക്കന്‍ രാജ്യമായ സിംബാവ്വെയിലും മലാവിയിലും സന്ദര്‍ശനം നടത്തും. ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ സിംബാവെയിലും എട്ട്, ഒന്‍പത് തീയതികളില്‍ മലാവിയുമാണ് കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനം. സിംബാവെ സന്ദര്‍ശനത്തില്‍ വി മുരളീധരന്‍ പ്രസിഡന്റ് എമേഴ്‌സണുമായും മുതിര്‍ന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി ഡോ. ഫ്രെഡറിക് ഷാവയുമായും കേന്ദ്രമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

സിംബാവെ സന്ദര്‍ശനത്തിന് ശേഷം മലാവിയിലെത്തുന്ന വി മുരളീധരന്‍ പ്രസിഡന്റ് ലാസറസ് മെകാര്‍ത്തിയുമായും വിദേശകാര്യ മന്ത്രി നാന്‍സി ടെംബോയുമായും കൂടിക്കാഴ്ച നടത്തും. വിദേശതാൽപര്യവും സഹകരണവും സംബന്ധിച്ചാകും ചര്‍ച്ച. 2021 ജൂണ്‍ 28ന് കേന്ദ്രമന്ത്രി ഫ്രെഡറിക് ഷാവയുമായി വെര്‍ച്വല്‍ മീറ്റിംഗ് നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം, ആരോഗ്യം, ഊര്‍ജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം ഉള്‍പ്പെടെയുള്ളവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...