ചെങ്ങന്നൂർ : നിയമവിരുദ്ധവും ജന വിരുദ്ധവുമായ നിലപാടിലൂടെയാണ് സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. കക്ഷിരാഷ്ട്രീയത്തിനധീതമായ ജന ശക്തിക്കുമാത്രമേ ഇത്തരം ഏകാധി പത്യ പ്രവണതയെ നിയന്ത്രിക്കാനാവു എന്ന് കെറെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി അംഗം ശരണ്യ രാജ് പറഞ്ഞു. അരീക്കര യൂണിറ്റ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അവർ. ഇത് ഏതാനം വ്യക്തികളുടെ സാമ്പത്തിക നേട്ടം മാത്രം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും ശക്തമായ ജനകീയ സമര ത്തിലൂടെ ഈ പദ്ധതി നടപടികളെ പരാജയപ്പെടുത്താൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ ഭാവിതലമുറയെ അന്ധകാരത്തിലേക്ക് തള്ളിവിടലാവും ഫലമെന്നും അവർ കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്ത് മുൻ അംഗം പി.വി ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സമരസമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, കൊഴുവല്ലൂർ യൂണിറ്റ് പ്രസിഡന്റ് തോമസ് ഏബ്രഹാം,ടി.കോശി, സിന്ധു ജേയിംസ്, സുജാത സമീരണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സമര സമിതി രൂപീകരണവും ഡിപിആർ കത്തിച്ച് പ്രതിഷേധവും നടന്നു. അരീക്കര യൂണിറ്റ് ഭാരവാഹികള്‍ പി.വി ഗോപിനാഥൻ(പ്രസിഡന്റ്), സുജാത സമീരണൻ (കൺവീനർ), രാജേന്ദ്രബാബു, പ്രസന്നൻ, മോഹനൻ (വൈസ് പ്രസിഡന്റുമാർ), അജിത അനിൽ,കലാദേവി,ദിവ്യ (ജോയിന്റ് കൺവീനേഴ്സ്), എന്നിവരും 22 കമ്മിറ്റി അംഗങ്ങളും ചേർന്നതാണ് അരീക്കര യൂണിറ്റ്.