കെറെയിൽ പദ്ധതിയുടെ ലക്ഷ്യം വ്യക്തികളുടെ സാമ്പത്തിക നേട്ടം മാത്രം – ശരണ്യരാജ്.

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : നിയമവിരുദ്ധവും ജന വിരുദ്ധവുമായ നിലപാടിലൂടെയാണ് സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. കക്ഷിരാഷ്ട്രീയത്തിനധീതമായ ജന ശക്തിക്കുമാത്രമേ ഇത്തരം ഏകാധി പത്യ പ്രവണതയെ നിയന്ത്രിക്കാനാവു എന്ന് കെറെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി അംഗം ശരണ്യ രാജ് പറഞ്ഞു. അരീക്കര യൂണിറ്റ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അവർ. ഇത് ഏതാനം വ്യക്തികളുടെ സാമ്പത്തിക നേട്ടം മാത്രം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും ശക്തമായ ജനകീയ സമര ത്തിലൂടെ ഈ പദ്ധതി നടപടികളെ പരാജയപ്പെടുത്താൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ ഭാവിതലമുറയെ അന്ധകാരത്തിലേക്ക് തള്ളിവിടലാവും ഫലമെന്നും അവർ കൂട്ടിച്ചേർത്തു.

ഗ്രാമപഞ്ചായത്ത് മുൻ അംഗം പി.വി ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സമരസമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, കൊഴുവല്ലൂർ യൂണിറ്റ് പ്രസിഡന്റ് തോമസ് ഏബ്രഹാം,ടി.കോശി, സിന്ധു ജേയിംസ്, സുജാത സമീരണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സമര സമിതി രൂപീകരണവും ഡിപിആർ കത്തിച്ച് പ്രതിഷേധവും നടന്നു. അരീക്കര യൂണിറ്റ് ഭാരവാഹികള്‍  പി.വി ഗോപിനാഥൻ(പ്രസിഡന്റ്), സുജാത സമീരണൻ (കൺവീനർ), രാജേന്ദ്രബാബു, പ്രസന്നൻ, മോഹനൻ (വൈസ് പ്രസിഡന്റുമാർ), അജിത അനിൽ,കലാദേവി,ദിവ്യ (ജോയിന്റ് കൺവീനേഴ്സ്), എന്നിവരും 22 കമ്മിറ്റി അംഗങ്ങളും ചേർന്നതാണ് അരീക്കര യൂണിറ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...