കെ – റയില്‍ കല്ലിടല്‍ നടക്കുന്ന മുളക്കുഴയില്‍ പോലിസ് സ്ത്രീകളെ അടക്കം മര്‍ദ്ദിച്ചു ; വസ്ത്രങ്ങള്‍ വലിച്ചു കീറിയതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കെ – റയില്‍ പദ്ധതിയുടെ കല്ലിടല്‍ നടക്കുന്ന മുളക്കുഴയുടെ വിവിധ ഭാഗങ്ങങ്ങളില്‍ സമരസമതി പ്രവര്‍ത്തകരെ പോലിസ് മര്‍ദ്ദിച്ചു. സമരസമതി പ്രവര്‍ത്തകരായ  വനിതകള്‍ക്കുനേരെ പോലിസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. സ്ത്രീകളെ  മര്‍ദ്ദിക്കുകയും അവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറികയും ചെയ്തു. ഇതിനിടയില്‍ വീടിന് സമീപത്തെ കല്ലിടല്‍ തടയാന്‍ എത്തിയ പിരളശ്ശേരി വലിയതറയില്‍ ജോര്‍ജ് കുഴഞ്ഞുവീണു. അദ്ദേഹം പുതിയതായി പണികഴിപ്പിച്ച വീടിന് സമീപം കല്ലിടന്‍ എത്തിയപ്പോഴാണ് ജോര്‍ജ് തടയാന്‍ എത്തിയതും കുഴഞ്ഞുവീണതും. നാട്ടുകാരുടെ വന്‍ പ്രതിഷേധിങ്ങള്‍ക്കിടയിലും കല്ലിടല്‍ നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്തര്‍ തയ്യാറായിട്ടില്ല.

ഇന്നലെ സമരസമതി നേതാക്കളെയും വനിതകള്‍ അടക്കമുള്ള ഇരുപതോളം പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.  തുടര്‍ന്ന്  വൈകിട്ടോടെ സ്പെഷ്യല്‍ തഹസീല്‍ദാര്‍, ചെങ്ങന്നൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, കെ – റയില്‍ ഉദ്യോഗസ്തര്‍  എന്നിവരുമായി സമരസമതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ കെ – റെയിലിന്റെ കല്ലിടല്‍ നിര്‍ത്തിവെക്കും എന്നായിരുന്നു ധാരണ. എന്നാല്‍ വന്‍ പോലിസ് സന്നാഹത്തോടെ ഇന്ന് രാവിലെ ഉദ്യോഗസ്തര്‍ പലഭാഗങ്ങളിലായി കല്ലിടാന്‍ എത്തുകയായിരുന്നു. ഈ നടപടിയെ  ചോദ്യം ചെയ്ത ജില്ലാ കണ്‍വീനര്‍ മധു ചെങ്ങന്നൂര്‍ അടക്കം മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...