പാലക്കാട് : പുതുശ്ശേരി സി.പി.എമ്മിൽ കൂട്ട നടപടി. ഒരാളെ പുറത്താക്കി. നാല് പേരെ സസ്പെൻഡ് ചെയ്യും. രണ്ടു പേരെ തരംതാഴ്ത്താനും തീരുമാനമായി.13 പേർക്ക് താക്കീത് നൽകാനും തീരുമാനിച്ചു. പുതുശ്ശേരി ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം കണ്ണാടി സർവീസ് സഹകരണ ബാങ്കിലെ വായ്പ വകമാറ്റിയതിനാണ് പുറത്താക്കൽ നടപടി. ബാങ്ക് സെക്രട്ടറി വി.സുരേഷിനെയാണ് പുറത്താക്കുന്നത്. ബാങ്ക് മുൻ ഭരണ സമിതി അംഗങ്ങളായ 4 പേരെയാണ് സസ്പെൻഡ് ചെയ്യുന്നത്.
സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്ന് എലപ്പുള്ളി, പുതുശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റു മാരെ തരംതാഴ്ത്തും. വി.ഹരിദാസ്, ഉണ്ണികൃഷ്ണൻ എന്നിവർക്ക് എതിരെയാണ് നടപടി. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ 13 പേർക്ക് താക്കീതും നൽകും ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ ഏരിയാ കമ്മിറ്റി തീരുമാനം നടപ്പാക്കുകയുള്ളു. പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയാണ് ഈ കൂട്ട നടപടി