ഫലസ്തീൻ വിരുദ്ധ വംശീയ കാർട്ടൂൺ പിൻവലിച്ച് വാഷിങ്ടൺ പോസ്റ്റ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനിടെ ഫലസ്തീനികളെ വംശീയമായി അധിക്ഷേപിച്ച് പ്രസിദ്ധീകരിച്ച കാർട്ടൂൺ പിൻവലിച്ച് വാഷിങ്ടൺ പോസ്റ്റ്. ഫലസ്തീനികളെ ശരീരത്തിന് ചുറ്റും കയറില്‍ കെട്ടി ‘ഇസ്രായേലിന് സിവിലിയന്മാരെ ആക്രമിക്കാൻ എങ്ങനെ ധൈര്യം വരുന്നു’ എന്ന് ചോദിക്കുന്ന ഹമാസ് വക്താവിനെയാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. ഭീതിയോടെ നോക്കുന്ന സ്ത്രീയെയും നാലു കുഞ്ഞുങ്ങളെയുമാണ് അരയിൽ കെട്ടിയതായി ചിത്രീകരിച്ചിട്ടുള്ളത്. നവംബർ എട്ടിലെ പ്രിന്റ് എഡിഷനിലാണ് മൈക്കൽ റാമിറസ് വരച്ച കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. വിവാദമായതോടെ വാഷിങ്ടൺ പോസ്റ്റ് അത് ഡിലീറ്റ് ചെയ്തു. ഒപീനിയൻ എഡിറ്റർ ഡേവിഡ് ഷിപ്ലേ വിശദീകരണക്കുറിപ്പിറക്കുകയും ചെയ്തു. നിരായുധരായ ഇസ്രായേൽ സിവിലിയന്മാർക്ക് നേരെ ആക്രമണം നടത്തുന്ന ഹമാസ് വക്താവിന്റെ കാരിക്കേച്ചർ മാത്രമായാണ് താൻ കാർട്ടൂണിനെ കണ്ടതെന്ന് ഷിപ്ലേ വിശദീകരിച്ചു. എന്നാൽ ഗഹനമായ ചില കാര്യങ്ങൾ തനിക്ക് നഷ്ടപ്പെട്ടു. അതിൽ താൻ ദുഃഖിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്രിക്കറ്റിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി ഐസിസി

0
ലണ്ടൻ : ക്രിക്കറ്റിന്റെ പരമ്പരാഗത ഘടന തന്നെ പുനർനിർവചിക്കാവുന്ന തരത്തിലുള്ള വലിയ...

ഹോർമുസ് കടലിടുക്കിലൂടെ എൽഎൻജി ഗതാഗതം സാധാരണ നിലയിൽ

0
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഉണ്ടായിരുന്ന...

രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ...

സ്വത്ത് തർക്കത്തെച്ചൊല്ലിയുള്ള അടിപിടിക്കിടെ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു

0
കൊണ്ടോട്ടി: സ്വത്ത് തർക്കത്തെച്ചൊല്ലിയുള്ള അടിപിടിക്കിടെ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു. കൊണ്ടോട്ടി...