പത്തനംതിട്ട: ജീവനക്കാരുടെ അവകാശ നിഷേധത്തിൽ ചരിത്രം സൃഷ്ടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. സെറ്റോ സായാഹ്നധർണ്ണ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കേരള മോഡൽ തകർക്കുന്ന സർക്കാർ നയങ്ങൾ സംസ്ഥാനത്തിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു. ജനദ്രോഹ ബജറ്റിനെതിരെ ശക്തമായ സമരങ്ങൾ സിവിൽ സർവീസ് മേഖലയിൽ നിന്നുംഉയർന്നുവരണമെന്നും ജീവനക്കാരുടെ കുടിശികയായ ക്ഷാമബത്ത ഉടൻ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സെറ്റോ ജില്ലാ ചെയർമാൻ പി.എസ്.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എ.സുരേഷ് കുമാർ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ് കുമാർ, സെറ്റോ ജില്ലാ കൺവീനർ എസ്.പ്രേം, ഘടക സംഘടനാ നേതാക്കളായ അജിൻ ഐപ്പ് ജോർജ്, ആർ.രാജേഷ്, എസ്. സുനിൽകുമാർ,പി.ചാന്ദിനി, വി.ജി. കിഷോർ, സൈഫുദ്ദീൻ, സിന്ധു ഭാസ്കർ, ബി.പ്രമോദ്, ഷിബു മണ്ണടി, എം.വി.തുളസി രാധ, ബി. പ്രശാന്ത് കുമാർ, ബിജു ശാമുവൽ എന്നിവർ പ്രസംഗിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.