പെരുമ്പെട്ടി പട്ടയം : സർവേ ടീമിനെ നിയോഗിക്കും – മന്ത്രി കെ. രാജൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പെരുമ്പെട്ടി പട്ടയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ടീമിനെ അടിയന്തരമായി എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പെരുമ്പെട്ടിയിലെ 518 കുടുംബങ്ങൾ 64 വർഷമായി പട്ടയം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വനം -റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന വൈകുന്നതാണ് തടസം.

കോഴിക്കോട് നിന്നുളള സർവേ ടീമിനെ അടിയന്തരമായി നിയോഗിച്ച് നടപടി സ്വീകരിക്കണമെന്ന് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. പെരുമ്പെട്ടി പ്രദേശം പൂർണമായും വനത്തിന്റെ ജണ്ടയ്ക്ക് പുറത്താണ്. വനഭൂമിയാണെന്ന തെറ്റിദ്ധാരണയിൽ നേരത്തെ ജോയിന്റ് വെരിഫിക്കേഷൻ നടത്തിയിരുന്നു. ഭൂമി താമസക്കാർക്ക് കൊടുക്കണം എന്നുതന്നെയാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ട് മൂന്ന് യോഗങ്ങൾ ചേർന്നിരുന്നതായും മന്ത്രി പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...