പത്തനംതിട്ട നഗരത്തില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ; നഗരസഭ സ്ഥാപിച്ച ചെടികള്‍ വ്യാപകമായി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരം സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ചെടികള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ല – കുമ്പഴ റോഡില്‍ കാര്‍ഷിക വികസന ബാങ്ക് മുതല്‍ മസ്ജിദ്‌ ജംഗ്ഷന്‍ വരെയുള്ള ഭാഗത്താണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നത്. ഇരുപതോളം ചെടികള്‍ തറയില്‍ എറിഞ്ഞ് നശിപ്പിച്ചിരിക്കുകയാണ്. പത്തനംതിട്ട നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ചാണ് നടപ്പാതയോട് ചേര്‍ന്നുള്ള ഡിവൈഡറുകളില്‍ ഇരുമ്പു ബ്രാക്കറ്റുകള്‍ സ്ഥാപിച്ച് അതില്‍ ചെടിച്ചട്ടികള്‍ വെച്ചത്. 400 ലധികം ചെടികള്‍ പത്തനംതിട്ട, കുമ്പഴ എന്നിവിടങ്ങളില്‍ വെച്ചിരുന്നു. രാവിലെയും വൈകിട്ടും ചെടികള്‍ക്ക് വെള്ളം ഒഴിക്കുവാന്‍ നഗരസഭ 6 തൊഴിലാളികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ അഡ്വ.സക്കിര്‍ ഹുസൈന്‍ ആയിരുന്നു നഗര സൗന്ദര്യവല്‍ക്കരണ ആശയത്തിനു പിന്നില്‍.

നഗരസഭയില്‍ പുതിയ ഭരണസമിതി അധികാരമേറ്റെങ്കിലും കാര്യമായ പ്രവര്‍ത്തനത്തിലേക്ക് കടന്നിട്ടില്ല. നഗരത്തിന്റെ ഭംഗിയായ ഠൗണ്‍ സ്കയര്‍ പലരും ദുരുപയോഗം ചെയ്യുകയാണ്. ഏറെ താമസിക്കാതെ ഇവിടം പോസ്റ്ററുകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിക്കപ്പെടും. ഠൗണ്‍ സ്കയര്‍ കൃത്യമായി പരിപാലിക്കുവാന്‍ നഗരസഭ താല്‍പ്പര്യപ്പെടുന്നില്ല. പുതിയ ചെയര്‍ പേഴ്സണ്‍ സിന്ധു അനിലിന് കാര്യമായ പ്രവര്‍ത്തനപരിചയം ഇല്ലാത്തതും പോരായ്മയാണ്. നഗരം ഭംഗിയായി സൂക്ഷിക്കുന്നതില്‍ പുതിയ ഭരണസമിതി കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് മുന്‍ ചെയര്‍മാന്‍ അഡ്വ.സക്കിര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം. ഇന്ന്...

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...