വെച്ചൂച്ചിറ പരുവയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം : മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: പൊതുനിരത്തില്‍ മദ്യപിച്ചു സംഘര്‍ഷം ഉണ്ടാക്കിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെച്ചൂച്ചിറ പരുവയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഘര്‍ഷമുണ്ടായത്. ഇരുകൂട്ടരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പരുവ പുതുപ്പറമ്പില്‍ ജെറിന്‍ പി.റെജി(32), മര്‍ദ്ദിച്ച  തെങ്ങുവിളയില്‍ ഷെറിന്‍, രഞ്ജു എന്നിവര്‍ക്കെതിരെയാണ് കേസ്.  പരുവ ജംങ്ഷനില്‍ മദ്യപിച്ച് പരസ്പരം അസഭ്യം വിളിക്കുന്നതും സംഘര്‍ഷം ഉണ്ടാക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുമൂലം സന്ധ്യയാകുന്നതോടെ ആളുകള്‍ ജംങ്ഷനില്‍ നിന്നും പിന്‍വാങ്ങും. പിന്നീട് മദ്യപാനികളും സാമൂഹ്യവിരുദ്ധരും ഈ പ്രദേശം കൈയ്യടക്കും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴി നടക്കാന്‍ പോലും ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷം സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞതാണ് ആക്രമികള്‍ക്ക് കുരുക്കായത്. ഇത് സമൂഹമാധ്യമങ്ങളില്‍ പരന്നതോടെ വെച്ചൂച്ചിറ പോലീസ് സംഭവം അന്വേഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. സിസിടിവി ചതിച്ചതോടെ ഇരുകൂട്ടരും പരിക്കേറ്റെന്ന നിലപാടില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതോടെ രണ്ടു കൂട്ടര്‍ക്കെതിരേയും പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...