ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത 5 കോൺഗ്രസ് എം.എൽ.എമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീഗഡ് : ഹരിയാനയിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത അഞ്ച് കോൺഗ്രസ് എം.എൽ.എമാർക്കെതിരെ നടപടി. ഷെല്ലി ചൗധരി (നാരായൺഗഡ്), രേണു ബാല (സാധൗറ), മുഹമ്മദ് ഇല്ല്യാസ് (പുനാന), മുഹമ്മദ് ഇസ്രായേൽ (ഹാത്തിൻ), ജർനൈൽ സിംഗ് (രതിയ) എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കരംവീർ സിംഗ് ബൗദ്ധിന് വോട്ട് ചെയ്യാനുള്ള പാർട്ടി നിർദേശം ലംഘിച്ചതിൻ്റെ പേരിലാണ് നടപടി. സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതിയുടെ ശുപാർശ പ്രകാരം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തോടെയാണ് ഹരിയാന പി.സി.സി അധ്യക്ഷൻ റാവു നരേന്ദർ സിംഗ് നടപടി പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നെങ്കിലും ഇത് മറികടന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കരംവീർ സിംഗ് ബൗദ്ധാണ് വിജയിച്ചത്. എന്നാൽ മറ്റൊരു സീറ്റിൽ ബിജെപിയുടെ സഞ്ജയ് ഭാട്ടിയയും വിജയിച്ചു. എന്നാൽ തങ്ങൾ പാർട്ടി സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട എംഎൽഎമാരാ ഷെല്ലി ചൗധരി, രേണു ബാല, ജർനൈൽ സിംഗ് എന്നിവർ പ്രതികരിച്ചു. അതേസമയം മുഹമ്മദ് ഇല്ല്യാസ്, മുഹമ്മദ് ഇസ്രായേൽ എന്നിവർ പാർട്ടി നേതൃത്വത്തിൻ്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...