റാന്നി : ഇരുളിന്റെ മറവിൽ എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടം. ചെട്ടിച്ചട്ടികൾ തകർത്തവര്‍ സി.സി.ടി.വി ക്യാമറയില്‍ പതിയാതിരിക്കാന്‍ ക്യാമറ ദിശമാറ്റി. തിങ്കളാഴ്ച രാത്രി 7 ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നത്. ഏഴു മണി വരെ ജീവനക്കാർ ഓഫീസിൽ ഉണ്ടായിരുന്നു. ഹൈസ്കൂളിന്റെ ഓഫീസിനോടു ചേർന്ന മതിലിലും വരാന്തയിലും നിരത്തിവെച്ചിരുന്ന ചെടിച്ചട്ടികൾ മുറ്റത്തും പടിക്കെട്ടിലും എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ഇതേപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനാധ്യാപകൻ ബിനോയ് കെ.ഏബ്രഹാം റാന്നി പോലീസിൽ പരാതി നൽകി.
ഇരുളിന്റെ മറവിൽ എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടം
RECENT NEWS
Advertisment