പരിസ്ഥിതിലോല മേഖല ; ഇടുക്കിയില്‍ ഹര്‍ത്താലുമായി ഇടത് വലത് മുന്നണികള്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ മറ്റന്നാള്‍ ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. ഉത്തരവിനെതിരെ നാളെ വൈകീട്ട് നിരവധി കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും എല്‍ഡിഎഫ് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും കെ കെ ശിവരാമന്‍ വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 16-നാണ് യുഡിഎഫിന്‍റെ ഹര്‍ത്താലാഹ്വാനം. കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെടുന്നു.

പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിയമപരിശോധന തുടങ്ങിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ആശങ്കയില്‍ അനുഭാവപൂര്‍വ്വമായ പരിഗണനയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അന്തിമ ഉത്തരവിനെച്ചൊല്ലി സുപ്രീംകോടതിയില്‍ത്തന്നെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതടക്കം ചര്‍ച്ച ചെയ്യുന്നതായി വനം പരിസ്ഥിതി മന്ത്രാലയ വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് ദില്ലി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച്‌ ഉത്തരവ് പുറത്ത വന്നതിന് പിന്നാലെ വലിയ ആശങ്കയാണ് ജനവാസമേഖലകളെ സംബന്ധിച്ച്‌ ഉയരുന്നത്. എന്നാല്‍ ഈ ആശങ്കയില്‍ അനുഭാവപൂര്‍വ്വമായ സമീപനമാണെന്നാണ് കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. ഉത്തരവ് മന്ത്രാലയത്തിന്‍റെ നിയമവിഭാഗം പരിശോധിക്കുകയാണ്. ഇതില്‍ കേന്ദ്രത്തിന് പിടിവാശിയില്ലെന്നും പരാമവധി സംസ്ഥാനങ്ങള്‍ക്ക് അനൂകൂലമായ നിലപാട് സുപ്രീം കോടതിയില്‍ നിന്നും നേടാനുള്ള ഇടപെടലുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഉന്നതാധികാരസമിതി വഴിയോ കേന്ദ്രം നേരിട്ടോ സുപ്രീം കോടതിയെ സമീപിക്കും. അന്തിമഉത്തരവില്‍ പുനപരിശോധന ഹര്‍ജി കേന്ദ്രം നേരിട്ടു നല്‍കുന്ന കാര്യവും പരിഗണനയിലാണ്. ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതില്‍ വലിയ വെല്ലുവിളിയുണ്ടെന്നാണ് പരിസ്ഥിതി മന്ത്രിയുടെയും വിലയിരുത്തല്‍. ഉത്തരവ് നടപ്പാക്കുന്നത് മുംബൈ, ചെന്നൈ, ദില്ലി, ഭുവനേശ്വര്‍ അടക്കം നഗരങ്ങളുടെ തുടര്‍വികസനത്തെ തടസ്സപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കേരളത്തിലെ ആശങ്ക സംബന്ധിച്ച്‌ രേഖാമൂലം അറിയിപ്പൊന്നും സര്‍ക്കാര്‍ തലത്തില്‍ നിന്ന് കിട്ടിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...