ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരു കൻ്റോൺമെൻ്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂർ എന്നീ സ്റ്റേഷനുകളിൽനിന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമാണ് പുതിയ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. മൂന്നു ട്രെയിനുകളും കോട്ടയം വഴിയാണ് സർവീസ് നടത്തുക. ബെംഗളൂരു കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 28ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിൻ 29ന് രാവിലെ 10:30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 29ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 30ന് പുലർച്ചെ 5:15ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും. കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂ‍ർ, മാവേലിക്കര, കരുനാ​ഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വ‍ർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസർവേഷൻ 21ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു.

എസ്എംവിടി ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 22ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിൻ 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 23ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 24ന് പുലർച്ചെ 5:15ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും. ബെം​ഗളൂരു കൻ്റോൺമെൻ്റ്, കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂ‍ർ, മാവേലിക്കര, കായംകുളം കരുനാ​ഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വ‍ർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസർവേഷൻ 21ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു. യശ്വന്ത്പൂ‍ർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 21ന് രാത്രി 8:45ന് പുറപ്പെടുന്ന ട്രെയിൻ 22ന് ഉച്ചയ്ക്ക് 1:30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 22ന് ഉച്ചകഴിഞ്ഞ് 3:15ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 23ന് രാവിലെ 9:45ന് യശ്വന്ത്പൂ‍രിൽ എത്തിച്ചേരും. ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂ‍ർ, മാവേലിക്കര, കായംകുളം കരുനാ​ഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വ‍ർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...