രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രം. ഓഗസ്റ്റ് 24 മുതൽ ടെലികോം ഓപ്പറേറ്റർമാർക്ക് ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടിവരുമെന്ന് പിടിഐ വാർത്താ ഏൻസി റിപ്പോർട്ടു ചെയ്യുന്നു. പുതിയ സിം കാർഡ് അനുവദിക്കുന്നതിന് ഇനി പരിശോധനയും നിയന്ത്രണവും വേണ്ടിവരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അനുവദനീയമായ പരിധി കഴിഞ്ഞും പുതിയ മൊബൈൽ കണക്ഷൻ എടുക്കാൻ ശ്രമിക്കുന്ന ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ടെലികോം സേവന ദാതാക്കൾക്ക് ടെലികോം വകുപ്പ് (ഡിഒടി) നിർദ്ദേശം നൽകിക്കഴിഞ്ഞു. ഒരാൾക്ക് ഒൻപത് കണക്ഷനുകൾ എന്ന പരിധി നേരത്തെതന്നെ ടെലികോം വകുപ്പ് നിശ്ചയിച്ചിരുന്നതാണ്.

ഇതാണ് കർശനമായി നടപ്പാക്കാനൊരുങ്ങുന്നത്. പുതിയ ചട്ടം എല്ലാ ഓപ്പറേറ്റർമാർക്കും ടെലികോം സർക്കിളുകൾക്കും ബാധകമാണ്. ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾക്ക് ആറ് കണക്ഷനുകൾ കൈവശംവെക്കാം. പുതിയ സിം ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് ടെലികോം കമ്പനികൾ ആ ഉപയോക്താവിന്റെ നിലവിലുള്ള കണക്ഷനുകൾ എത്രയെന്ന് പരിശോധിക്കേണ്ടി വരും. നിർദിഷ്ട പരിധി കഴിഞ്ഞ ഉപഭോക്താക്കൾക്ക് കൂടുതൽ നമ്പറുകൾ രജിസ്റ്റർ ചെയ്യാൻ ഇനി സാധിക്കില്ല. പുതിയ കണക്ഷൻ എടുക്കുമ്പോൾ ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തേണ്ടിവരും. മറ്റ് ഓപ്പറേറ്റർമാരിൽ നിന്നോ മറ്റ് ടെലികോം സേവന മേഖലകളിൽ നിന്നോ എടുത്ത കണക്ഷനുകളുടെ വിവരങ്ങൾ ഉൾപ്പെടെ നൽകേണ്ടിവരും. കസ്റ്റമർ അപ്ലിക്കേഷൻ ഫോമിൽ (സിഎഎഫ്) ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തേണ്ടിവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...