മോന്‍സന്‍ മാവുങ്കലിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുരാവസ്തു ശേഖരണത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.

കസ്റ്റംസും ക്രൈംബ്രാഞ്ചും മോട്ടോര്‍ വാഹന വകുപ്പും വനംവകുപ്പും സംയുക്തമായാണ് മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. മോന്‍സന്റെ ഭൂമി ഇടപാടുകളും ഇയാളുടെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുവരെ മോന്‍സന്റെ അക്കൗണ്ടുകളില്‍ വലിയ തുക കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടേയും അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...