Wednesday, October 9, 2024 2:14 pm

യുവാവിന്‍റെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയിലാണ് ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് രഞ്ജിത്തിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പൽ ജില്ലാ കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്.  യുവാവിന്‍റെ പരാതിയിൽ കോഴിക്കോട് കസബ പോലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ചിരുന്നത്.

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു.കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നി‍ർദ്ദേശിച്ചു, മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ്  വ്യക്തമാക്കിയത്.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം ; പരാതികൾ പാലക്കാട് കളക്ടർക്ക് കൈമാറിയതായി ഒ.ആർ. കേളു

0
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം പരാതികൾ പാലക്കാട് കളക്ടർക്ക് കൈമാറിയെന്ന്...

ഉറക്ക കുറവ് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും ; ഉറക്കത്തിന് ഹൃദയാരോഗ്യവുമായി പ്രത്യക്ഷമായ ബന്ധമുണ്ടെന്ന് പഠനങ്ങള്‍

0
മതിയായ ഉറക്കം ലഭിക്കാത്തവരുടെ ആരോഗ്യനിലയില്‍ പ്രകടമായ മാറ്റം സംഭവിക്കുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന...

ആ​ഗ്രഹിച്ചത് പാട്ടുകാരിയാവാൻ, അഭിനേത്രിയാവാനായിരുന്നു നിയോ​ഗം ; സീമ ജി നായര്‍

0
അഭിനയവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമൊക്കെയായി സജീവമാണ് സീമ ജി നായര്‍. നാടകവേദിയിലൂടെയായിരുന്നു തുടക്കം....

എയർടെൽ സെക്യൂർ ഇന്‍റർനെറ്റ്‌ സംവിധാനം അവതരിപ്പിച്ചു

0
തിരുവനന്തപുരം : സംരംഭങ്ങൾക്ക് സുരക്ഷിതമായ അടുത്ത തലമുറ കണക്ടിവിറ്റി സൊല്യൂഷൻ നൽകുന്നതിനായി...