തിരുവനന്തപുരം : സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്കും കോവിഡ് മുൻനിര പ്രവര്‍ത്തകര്‍ക്കും ആന്റിജൻ പരിശോധന കര്‍ശനമാക്കാൻ ഉത്തരവ്. ഇവര്‍ക്ക് സൗജന്യമായി ആന്റിജൻ പരിശോധന നടത്തും. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ജലദോഷം, പനി, തൊണ്ട വേദന, തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ തന്നെ പരിശോധന നടത്തും.
ഓരോ ജില്ലയിലും 60 വയസിന് മുകളില്‍ ഉളള 100 പേരുടെ വീതം ആന്റിജൻ പരിശോധന ദിനം പ്രതി നടത്തണം. സര്‍ക്കാര്‍ ലാബിലോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത ലാബിലോ പരിശോധന നടത്തണം. ഈ വിവരങ്ങള്‍ പ്രത്യേകം സൂക്ഷിക്കുകയും ആരോഗ്യ വകുപ്പിന് കൈമാറുകയും വേണം. റെയില്‍ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റ്കളിലും 625 രൂപ നിരക്കില്‍ ആന്റിജൻ പരിശോധന സംവിധാനം ഒരുക്കണമെന്നാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.