471 പഞ്ചായത്ത്‌ വനിതകൾ നയിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ആകെയുള്ള 941 പഞ്ചായത്തിൽ 471 ഇടവും വനിതകൾ നയിക്കും. 46 ഇടത്ത്‌ പട്ടികജാതിയിലെയും എട്ടിടത്ത്‌ പട്ടികവർഗത്തിലെയും വനിതകൾക്കായാണ്‌‌ പ്രസിഡന്റു പദം സംവരണം ചെയ്തിരിക്കുന്നത്‌. ബാക്കി 470 പഞ്ചായത്തിൽ 46 ഇടത്ത്‌ പട്ടികജാതിക്കും എട്ടിടത്ത്‌ പട്ടികവർഗ വിഭാഗത്തിനുമാണ് സംവരണം. മൂന്ന് കോർപറേഷനിലും ഏഴ് ജില്ലാ പഞ്ചായത്തിലും വനിതകൾ അധ്യക്ഷ പദവി അലങ്കരിക്കും‌. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോർപറേഷനുകളിലാണ് വനിതാ മേയർമാർ. കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിൽ ജനറലിനാണ് മേയർ പദവി‌. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലാ പഞ്ചായത്തിലാണ്‌ വനിതാ പ്രസിഡന്റുമാർ.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം പട്ടികജാതി സംവരണമാണ്.
87 മുനിസിപ്പാലിറ്റികളിൽ 44 ഇടത്ത് ചെയർപേഴ്‌സൺ മാരാണ്‌. ആറെണ്ണം പട്ടികജാതി വിഭാഗത്തിനും ( അതിൽ മൂന്നെണ്ണം പട്ടികജാതി വിഭാഗം സ്ത്രീകൾക്ക്), ഒരെണ്ണം പട്ടികവർഗത്തിനും സംവരണം ചെയ്തു. 152 ബ്ലോക്ക്പഞ്ചായത്തിൽ 77എണ്ണം സ്ത്രീകളാകും നയിക്കുക. ഇതിൽ എട്ടിടത്ത്‌ പട്ടികജാതി വിഭാഗം സ്‌ത്രീകൾക്കും രണ്ടണ്ണം പട്ടികവർഗ സ്ത്രീകൾക്കുമാണ്. ശേഷിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ ഏഴെണ്ണം പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനുമാണ്‌ അധ്യക്ഷ പദവി. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...