ഇപിഎഫ് ആനുകൂല്യം തുടര്‍ന്നും ലഭിക്കും : കേളത്തില്‍നിന്ന് പണം പിന്‍വലിച്ചത് 1.15 ലക്ഷംപേര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ്-19 പ്രതിസന്ധി നേരിടുന്നതിനുള്ള ആശ്വാസ നടപടികളുടെ ഭാഗമായി ആരംഭിച്ച ഇ.പി.എഫ്. ആനുകൂല്യം തുടരും. കൊറോണക്കാലത്തെ ജനങ്ങളുടെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ജീവനക്കാർക്ക് ഇ.പി.എഫ്. (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) പിൻവലിക്കാൻ അവസരം നൽകിയത്. കോവിഡ് ഭീതി തുടരുന്ന കാലത്തോളം ഈ ആനുകൂല്യവും തുടരും.
2020 നവംബർ വരെയുള്ള കണക്കെടുത്താൽ കേരളത്തിൽ മാത്രം ഒന്നേകാൽ ലക്ഷം പേരാണ് പി.എഫ്. പിൻവലിച്ചത്. 383 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെ പിൻവലിച്ചിട്ടുള്ളത്.

രാജ്യത്ത് മൊത്തം ഈ അവസരം പ്രയോജനപ്പെടുത്തിയിട്ടുള്ളവരുടെ എണ്ണം ഏകദേശം 50 ലക്ഷത്തോളമാണ്. 20,000 കോടി രൂപയ്ക്കടുത്ത് നിക്ഷേപം പിൻവലിച്ചിട്ടുണ്ട്. നോൺ റീഫണ്ടബിൾ അഡ്വാൻസ് എന്ന നിലയിൽ മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പി.എഫിലുള്ള തുകയുടെ 75 ശതമാനമോ ഏതാണോ കുറവ് അതാണ് പിൻവലിക്കാനാകുക. ഈ തുക തിരിച്ചടയ്‌ക്കേണ്ടതില്ല. ഇന്ത്യയിലുടനീളമുള്ള സ്ഥാപനങ്ങളിലെ ഇ.പി.എഫ്. സ്കീമിൽ അംഗങ്ങളായിട്ടുള്ള എല്ലാ ജീവനക്കാർക്കും പി.എഫ്. നിക്ഷേപം പിൻവലിക്കാവുന്നതാണ്. ഇതിനായി ഒരു തരത്തിലുള്ള രേഖകളോ സർട്ടിഫിക്കറ്റുകളോ സമർപ്പിക്കേണ്ടതില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...