ആന്റിജന്‍ ടെസ്റ്റിന് കൂടുതല്‍ നിരക്ക് : സ്വകാര്യ ആശുപത്രികളിലും ലാബുകളിലും മിന്നല്‍ പരിശോധന

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സ്വകാര്യ ആശുപത്രികളിലും ലാബുകളിലും മിന്നല്‍ പരിശോധന. സ്വകാര്യ ലാബുകള്‍ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനുള്ള ആന്റിജന്‍ ടെസ്റ്റിന് കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി പരിശോധന വിഭാഗം കണ്ടെത്തി. പെരിന്തല്‍മണ്ണ, തിരൂര്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.

കൊവിഡ് സംബന്ധിച്ച വെബ്‌സെറ്റുകളില്‍ കൃത്യമായ വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിലും വീഴ്ച കണ്ടെത്തി. സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് പരിശോധന നടത്തുന്നത്. ഡ്രഗ്‌സ് കണ്ട്രോള്‍ വിഭാഗം, ലീഗല്‍ മെട്രോളജി വിഭാഗം, ജിഎസ്ടി വിഭാഗം എന്നിവരാണ് പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ലാബ് പരിശോധനയില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും കണ്ടെത്തി.

പരിശോധനയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വളാഞ്ചേരിയിലും നേരത്തെ ഇത്തരത്തില്‍ പരിശോധന നടത്തിയിരുന്നു. അന്ന് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....