പുരാവസ്തു തട്ടിപ്പ് കേസ് ; മോന്‍സന് നല്‍കിയ പണത്തിന്റെ രേഖകള്‍ പരാതിക്കാര്‍ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന് നല്‍കിയ പണത്തിന്റെ ഉറവിടം പരാതിക്കാര്‍ വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന് കൈമാറും. മോന്‍സന് നല്‍കിയ 10 കോടി രൂപയില്‍ 2.10 കോടി ഒഴികെയുള്ളത് ഹവാല പണമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. ബാക്കി പണം നല്‍കിയതിന്റെ ഉറവിടമാണ് ക്രൈംബ്രാഞ്ച് തേടിയത്. വെള്ളിയാഴ്ച രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശിച്ചത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കുമെന്ന് പരാതിക്കാരില്‍ ഒരാളായ കോഴിക്കോട് സ്വദേശി ഷമീര്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് നടപടിയെ പരാതിക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട്. കേസന്വേഷണം അവസാനിച്ചതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ച ശേഷം പണത്തിന്റെ ഉറവിടം ചോദിക്കുന്നത് ദുരൂഹമാണെന്നാണ് ഇവരുടെ ആക്ഷേപം.

ബാങ്ക് വഴിയും നേരിട്ടുമാണ് പണം നല്‍കിയതെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നതാണ്. മുഖ്യമന്ത്രിക്ക് 2021 ജൂലായ് 27-ന് നല്‍കിയ പരാതിയിലും ഇതേത്തുടര്‍ന്ന് പോലീസെടുത്ത എഫ്.ഐ.ആറിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ആറുപേര്‍ ചേര്‍ന്നാണ് 10 കോടി രൂപ മോന്‍സന് നല്‍കിയത്. അതില്‍ ഒരാളോടു മാത്രമാണ് കണക്ക് ആവശ്യപ്പെട്ടതെന്നും ഷമീര്‍ പറയുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും NCD കച്ചവടം – നിക്ഷേപം ഇരട്ടിപ്പിക്കാം : വമ്പന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് കമ്പനികള്‍

0
കൊച്ചി : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും NCD കച്ചവടവുമായി...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...