ന്യൂഡല്‍ഹി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയില്‍. തനിക്കെതിരെ കേസുകള്‍ എല്ലാം സൃഷ്ടിച്ചത് വ്യാജമാണെന്നും ഇതെല്ലാം ക്രൈം ബ്രാഞ്ച് മനപൂര്‍വം ഉണ്ടാക്കിയ കേസുകളാണെന്നും ജോണ്‍സന്‍ മാവുങ്കല്‍ ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി നേരത്തേ ജാമ്യം നിരോധിച്ച സാഹചര്യത്തിലാണ് മോന്‍സന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തുക്കളെല്ലാം ടിപ്പുവിന്‍റെ സിംഹാസനം- വ്യാജം, ടിപ്പുവിന്‍റെ വാളും വ്യാജം. ചിരിക്കുന്ന ബുദ്ധനും ഗ്രാമഫോണുമെല്ലാം പഴയതല്ല. ശിവ-കൃഷ്ണ വിഗ്രങ്ങളും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും എണ്ണ ഛായ ചിത്രങ്ങളും പുരാവസ്തുക്കളല്ല. ചെമ്പ് തട്ടം, തമ്പുരു, ഗ്രാമഫോണ്‍, വിളക്കുകള്‍ എല്ലാം തട്ടിപ്പായിരുന്നുവെന്ന് പരിശോധന റിപ്പോർട്ടിൽ പറയുന്നു.