കാസര്‍കോട്ട് ഉരുള്‍പൊട്ടി ; ജനവാസമേഖലയിലേക്ക് വെള്ളമൊഴുകി, ഗതാഗത തടസം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കാസര്‍കോട്ട് ഉരുള്‍പൊട്ടി ജനവാസമേഖലയിലേക്ക് വെള്ളമൊഴുകി. വെള്ളരിക്കുണ്ട് താലൂക്കില്‍ ബളാല്‍ വില്ലേജില്‍ ചുള്ളി മേഖലയില്‍ വനത്തിലാണ് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നത്. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരുന്നുണ്ട്. മലവെള്ളപ്പാച്ചിലില്‍ മണ്ണിടിഞ്ഞ് മരുതോം-മാലോം മലയോര പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. ആളപായമോ പരിക്കോ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഇരുപതോളം കുടുംബങ്ങളെ ചുള്ളി സ്കൂളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത്‌ പ്രസിഡന്റ് എന്നിവര്‍ സ്ഥല​ത്തെത്തി. ഉരുള്‍പൊട്ടിയ ഭാഗം കൃത്യമായി അറിയാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍. പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...