ബാബുവിന്‍റെ ആത്മഹത്യ സി.പി.എം നേതാക്കള്‍ ഉത്തരവാദികള്‍ ; ആന്‍റോ ആന്‍റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി-പെരുനാട് മഠത്തുംമൂഴി മേലേതില്‍ ബാബുവിന്‍റെ ആത്മഹത്യ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ ഭീഷണി മൂലമാണെന്നും ഉത്തരവാദികള്‍ക്കെതിരെ പ്രേരണാകുറ്റത്തിന് അടിയന്തിരമായി കേസ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആന്‍റോ ആന്‍റണി എം.പി ആവശ്യപ്പെട്ടു. ബാബുവിന്‍റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് റാന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തിന് യാതൊരു അധികാരവും ഇല്ലാത്ത ബാബുവിന്‍റെ സ്വന്തം പേരിലുള്ള സ്ഥലം ഭീഷണിപ്പെടുത്തി കൈയ്യേറി വെയിറ്റിംഗ് ഷെഡ്ഡും അനുബന്ധ സ്ഥാപനങ്ങളും നിര്‍മ്മിക്കുവാന്‍ നടത്തിയ ശ്രമം പൗരാവകാശത്തിനുമേലുള്ള കടന്നു കയറ്റവും ജനാധിപത്യ ധ്വംസനവുമാണ്. ഭരണത്തിന്‍റെ തണലില്‍ എന്തും ആകാം എന്ന സി.പി.എം നേതാക്കളുടെ ധാര്‍ഷ്ട്യമാണ് ബാബുവിന്‍റെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നും ഇതിന് സി.പി.എം നേതാക്കള്‍ മറുപടി പറയേണ്ടി വരുമെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിച്ച് മരണമടഞ്ഞ ബാബുവിന്‍റെ ആത്മഹത്യാക്കുറിപ്പിന്‍റേയും ഭാര്യയുടെ മൊഴിയുടേയും അടിസ്ഥാനത്തില്‍ സി.പി.എം നേതാക്കളെ പ്രതിയാക്കി കേസ് എടുത്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് എം.പി പറഞ്ഞു.
കോണ്‍ഗ്രസ് റാന്നി ബ്ലോക്ക് പ്രസിഡന്‍റ് രാജു മരുതിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.  ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, ഡി.സി.സി ഭാരവാഹികളായ റ്റി.കെ സാജു, കെ. ജയവര്‍മ്മ, സാമുവല്‍ കിഴക്കുപുറം, എബ്രഹാം മാത്യു പനച്ചിമൂട്ടില്‍, സതീഷ് പണിക്കര്‍, കാട്ടൂര്‍ അബ്ദുള്‍ സലാം, വി.എ അഹമ്മദ് ഷാ, സജി കൊട്ടയ്ക്കാട്, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്‍റ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, പ്രകാശ് തോമസ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി ടി. എസ്. സജി, പെരുരുനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രമോദ് മാമ്പാറ, അബ്ദുള്‍ കലാം ആസദ്, നഹാസ് പത്തനംതിട്ട, അനി വലിയകാല, സലിം പെരുനാട്, രാജന്‍ വെട്ടിക്കല്‍, വി.റ്റി. രാജു എന്നിവര്‍ പ്രസംഗിച്ചു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....