ആന്റോ ആന്റണിയുടെ ഫ്ലെക്സുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നു ; കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

പന്തളം: പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ഫ്ലെക്സുകളും പോസ്റ്ററുകളും പന്തളം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പോലീസിലും തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി. പോസ്റ്ററുകളിൽ ചെളിവാരിപുരട്ടി ചിഹ്നങ്ങളും സ്ഥാനാർത്ഥിയുടെ മുഖവും വികൃതമാക്കുകയും വ്യാപകമായി ഫ്ലക്സ് നശിപ്പിക്കുകയും ചെയ്യുന്നതിനെതിരെയാണ് പരാതി നൽകിയത്. ആന്റോ ആൻറണിയുടെ ജനപ്രീതിയിൽ വിരളി പൂണ്ട എതിരാളികളാണ് ഇതിനുപിന്നിലെന്നും കോൺഗ്രസ് ആരോപിച്ചു. യു.ഡി.എഫ് പ്രവർത്തകർ സംനയം പാലിക്കുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാകുകയാണ്. എന്നാല്‍ ഇത് തങ്ങളുടെ ബലഹീനതയായി കണ്ടുകൊണ്ട് നികൃഷ്ടമായ ഈ നടപടി തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

പരാജയഭീതി പൂണ്ടവര്‍ തെരഞ്ഞെടുപ്പ് കാലത്ത് മനപൂര്‍വ്വം പ്രകോപനമുണ്ടാക്കുവാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എസ് ഷെരീഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ഡി എൻ തൃദീപ്, എ നൗഷാദ് റാവുത്തർ, മഞ്ജു വിഷനാഥ്, ജി അനിൽകുമാർ, പി എസ് വേണു കുമാരൻ നായർ, പന്തളം വാഹിദ്, കെ ആർ വിജയകുമാർ, ഇ എസ് നുജുമുദീൻ, പി പി ജോൺ, നസീർ കടക്കാട്, ബൈജു മൂകടിയിൽ, സോളമൻ വരവു കാലായിൽ, രാഹുൽരാജ്, വിനോദ് മൂകടിയിൽ, ബാബു മോഹൻദാസ്, തുടങ്ങിയവർ  സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...