തന്ത്രി പണം നിക്ഷേപിച്ചിട്ടില്ല – ആന്റോ ആന്റണി രണ്ട് കോടി കടം വാങ്ങി – തിരികെ നൽകിയത് വെറും 20 ലക്ഷം : നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എൻ.എം. രാജു

For full experience, Download our mobile application:
Get it on Google Play

എറണാകുളം: തന്ത്രി പണം നിക്ഷേപിച്ചിട്ടില്ലെന്നും ആന്റോ ആന്റണി രണ്ട് കോടി രൂപ കടം വാങ്ങിയിട്ടുണ്ടെന്നും തിരികെ നൽകിയത് വെറും 20 ലക്ഷം മാത്രമാണെന്നും തിരുവല്ല നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എൻ.എം.രാജു. താന്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ് ആയിരിക്കെ ഏഴ് വർഷം മുമ്പായിരുന്നു ഇടപാട്. അന്ന് മാണി കോണ്‍ഗ്രസ് യു.ഡി.എഫിന്റെ ഭാഗമായിരുന്നു. ആന്റോ ആന്റണിയുമായി വ്യക്തിപരമായും രാഷ്ട്രീയപരമായും വളരെ നല്ല ബന്ധമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയതെന്ന് എന്‍.എം.രാജു പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ തിരികെ തരാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാല്‍ വാങ്ങിയ പണം വർഷങ്ങൾ കഴിഞ്ഞിട്ടും മടക്കി നൽകിയില്ല.

തന്റെ സ്ഥാപനത്തിന് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ മക്കള്‍ എം.പിയുടെ വീട്ടിൽ പോയി കാലുപിടിച്ചു പറഞ്ഞിട്ടും പണം തിരികെ തന്നില്ലെന്ന് രാജു പറഞ്ഞു. ഇടപാടുകൾക്ക് കൃത്യമായ രേഖകൾ ഉണ്ടെന്നും ഇനിയും മൗനം പാലിക്കില്ലെന്നും തന്റെ പണം കിട്ടിയേ തീരൂവെന്നും എൻ.എം.രാജു പറഞ്ഞു. താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നിട്ടും മാന്യതകൊണ്ടാണ് ഇതുവരെ ഇക്കാര്യം പുറത്തുപറയാതിരുന്നത്. ഇനിയും ഈ നിലപാട് തുടരുന്നതില്‍ കാര്യമില്ലെന്നും നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ആന്റോ ആന്റണിക്കെതിരെ എൻ.എം.രാജു തുറന്നടിച്ചത്.

കെ.എല്‍.എം ആക്‌സിവക്കെതിരെയുള്ള വഞ്ചനാകേസ് : അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...