ആന്റോ ആന്റണിയുടെ വീട്ടുമുറ്റം പരിപാടി ശ്രദ്ധേയമാകുന്നു

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഐഎൻടിയുസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വീട്ടുമുറ്റം പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. പരിപാടിയുടെ മൂന്നാം ഘട്ടം പ്രദേശവാസിയായ കിണർനിൽക്കുന്നതിൽ അന്നമ്മ ശാമുവേലിന്റെ വീട്ടുമുറ്റത്താണ് നടന്നത്. തണ്ണിത്തോട് ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ ജനങ്ങൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടു. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ജീവിതം ദുഷ്കരമായതിനെക്കുറിച്ചായിരുന്നു കൂടുതൽ പരാതികൾ. കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുക മാത്രമല്ല കർഷകർക്ക് നേരെ നടത്തുന്ന ആക്രമണവും ഭീതി പരത്തുന്നതായി നാട്ടുകാർ പറഞ്ഞു. മൂന്നു ദിവസം മുൻപാണ് ഏഴാംതലയിൽ കുളിക്കാനിറങ്ങിയ ആളെ കാട്ടാന കൊലപ്പെടുത്തിയത്. തൊഴിലുറപ്പു തൊഴിലാളികൾ അവർ നേരിടുന്ന നിരവധി പ്രശ്നങ്ങളെപ്പറ്റിയും സ്ഥാനാർഥിയോടു പറഞ്ഞു. ക്ഷേമ പെൻഷൻ മുടങ്ങുന്നതിനെപ്പറ്റിയായിരുന്നു കൂടുതലും പരാതി.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലിയും വേലയും വർദ്ധിപ്പിക്കണമെന്ന ആവശ്യമായിരുന്നു സംഘടന നേതാവായ എൽ എം മത്തായി ഉന്നയിച്ചത്. മലയോരവാസികളുടെ ജീവിതപ്രശ്നങ്ങളിൽ മുൻകാലങ്ങളിലും താൻ സജീവമായി ഇടപെട്ടിരുന്നതായും തുടർന്നും എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടാകുമെന്നും സ്ഥാനാർഥി ആന്റോ ആന്റണി ഉറപ്പു നൽകി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. ഹരികുമാർ പൂതങ്കര, എലിസബേത്ത് അബു, എസ്. വി. പ്രസന്നകുമാർ, ആർ. ദേവകുമാർ, വി എൻ ജയകുമാർ, ജി. ശ്രീകുമാർ, എം. വി. അമ്പിളി, ഷാജി. കെ.സാമൂവൽ, സുരേഷ് കുഴുവേലിൽ അജയൻപിള്ള, ബിജുമാത്യു, സജി കള ക്കാട്ട്, എൽ. എം. മത്തായി, ബാബു പരുമല, കെ. എ. കുട്ടപ്പൻ, പൊന്നച്ചൻ കടംപാട്ട് , കെ. ആർ. ഉഷ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...