വികസന തുടർച്ചക്ക് ആന്റോ ആന്റണിയുടെ വിജയം അനിവാര്യം – ഒഐസിസി പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

മനാമ : പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്ന ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പ്രവാസ ലോകത്ത് തുടക്കം കുറിച്ച് കൊണ്ട് യുഡിഎഫ് ബഹ്റിൻ പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ല കൺവെൻഷൻ നടത്തി. കഴിഞ്ഞ പതിനഞ്ച് വർഷം നടന്ന വികസനത്തിന്റെ തുടർച്ചക്ക് ആന്റോ ആന്റണിയുടെ വിജയം അനിവാര്യമാണ് എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ജില്ലാ പ്രസിഡന്റ് അലക്സ്‌ മഠത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഒഐസിസി / ഇൻ കാസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഒ ഐ സി സി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി.

യോഗത്തിൽ ഒ ഐ സി സി ബഹ്റിൻ നാഷണൽ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ദേശീയ ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സയ്യിദ് എം.സ്, ഷമീം കെ.സി, ജേക്കബ് തേക്ക്തോട്, ജീസൺ ജോർജ്, അഡ്വ. ഷാജി ശാമുവേൽ, വിനോദ് ഡാനിയേൽ, നിസാർ കുന്നത്തു കുഉത്തിങ്കൽ, ജില്ലാ ഭാരവാഹികൾ ആയ ജോൺസൺ. ടി. തോമസ്, രാജീവ് . പി.മാത്യു, എബ്രാഹാം ജോർജ്, എന്നിവർ പ്രസംഗിച്ച യോഗത്തിൽ ഒ ഐ സി സി പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും ബ്രൈറ്റ് രാജൻ നന്ദിയും പറഞ്ഞു. യോഗത്തിന് വർഗ്ഗീസ് മോഡിയിൽ, അനീഷ് ജോസഫ്, ബിബിൻ മാടത്തേത്ത്, സിബി അടൂർ, കോശി ഐപ്പ്, ബിനു മാമൻ, ബിനു ചാക്കോ, സുമേഷ് അലക്സാണ്ടർ, സന്തോഷ് ബാബു, ശോഭ സജി, സിജി തോമസ്സ്, ബിജു വർഗ്ഗീസ്സ്, എ.പി മാത്യു, ജേക്കബ് കൊന്നയ്ക്കൽ, അലക്സ് ഏനാദിമംഗലം,ബിനു കോന്നി, ഷാജി ജോർജ്‌, , സ്റ്റാൻലി കിളി വയൽ, റെജി ചെറിയാൻ, ക്രിസ്റ്റി. പി.വർഗ്ഗീസ്, ജോർജ് യോഹന്നാൻ, റോബിൻ, വിനു മഠത്തിൽ, സാം മാത്യു, സജി മത്തായി എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...