കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ; ഗതാഗത മന്ത്രി വിളിച്ച യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ച യോഗം ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ഭരണപ്രതിപക്ഷ ഭേദമന്യേ തൊഴിലാളികളുടെ ഉപരോധ സമരം തുടരുകയാണ്. കെ.എസ്.ആര്‍.ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ സമരം തുടരുന്നതിനിടെയാണ് ഗതാഗത മന്ത്രി വിളിച്ച ചര്‍ച്ച. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ശമ്പള വിതരണത്തിലെ പാളിച്ചകള്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി തുടങ്ങിയ പ്രശ്‌നങ്ങള്‍ തൊഴിലാളി നേതാക്കള്‍ ഉന്നയിക്കും. മെയ് മാസത്തെ ശമ്പളം മുഴുവന്‍ ജീവനക്കാര്‍ക്കും ഇതുവരെ വിതരണം ചെയ്തിട്ടില്ല.

ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് അടക്കം നീങ്ങേണ്ടിവരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൈകോടതി ഇടപെടലിന്റെ കൂടി പശ്ചാത്തലത്തില്‍ ചര്‍ച്ച നിര്‍ണായകമാണ്. മാനേജ്‌മെന്റ് നിലപാടും തൊഴിലാളി യൂണിയനുകളുടെ ആവശ്യവും ഒരേ രീതിയില്‍ പരിഹരിക്കുക സര്‍ക്കാരിന് തലവേദനയാണ്. അതിനിടെ സമരം സിഎംഡി ഓഫീസിന്റെ മുന്നില്‍ വരെയെത്തി. ചീഫ് ഓഫീസ് ഉപരോധിച്ചും മനുഷ്യപ്പൂട്ട് തീര്‍ത്തും യൂണിയനുകള്‍ സമരം ശക്തമാക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...