കല്ലാർ എൽ പി സ്ക്കൂളിലെ 20 കുട്ടികൾക്ക് തക്കാളിപ്പനി ; ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ഓഫീസർ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നെടുങ്കണ്ടം കല്ലാർ എൽ പി സ്ക്കൂളിലെ 20 കുട്ടികൾക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു. എൽ കെ ജി, യു കെ ജി ക്ലാസിലെ കുട്ടികൾക്കാണ് തക്കാളി പനി പിടിപെട്ടത്. കുട്ടികൾക്ക് പനിയും ചൊറിച്ചിലും അനുഭവപെട്ടതിനെ തുടർന്ന് പ്രധാന അധ്യാപിക ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെ സംഘം സ്‌കൂളിലെത്തി കുട്ടികളെ പരിശോധിച്ചതിലാണ് ഇവർക്ക് തക്കാളിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.

എൽ കെ ജി വിഭാഗത്തിലെ 14 കുട്ടികൾക്കും യു കെ ജി വിഭാഗത്തിലെ ആറ് കുട്ടികൾക്കുമാണ് തക്കാളിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ 11 പേർ നെടുങ്കണ്ടം പഞ്ചായത്ത് പരിധിയിലും ആറുപേർ പാമ്പാടുംപാറ പഞ്ചായത്തിലെയും മൂന്ന് പേർ കരുണാപുരം പഞ്ചയത്തിലേയും താമസക്കാരാണ്. രോഗികളായ കുട്ടികൾ പഠിച്ചിരുന്ന മൂന്ന് ഡിവിഷനുകൾക്ക് മൂന്നു ദിവസത്തേക്ക് അവധി നൽകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ നില തൃപ്തികരമാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എച്ച്എഫ്എംഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്‌ എഫ്‌ എം ഡി) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. വൈറസാണ് കാരണം. കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമാണ്.

തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും. വായിലെ തൊലി പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും ഹൃദയവാൽവുകളിലെ തകരാറ്, അപസ്മാരം, വൃക്കരോഗങ്ങൾ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ തക്കാളിപ്പനി സാരമായി ബാധിച്ചേക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...