തിരുവനന്തപുരത്ത് എൽഡിഎഫിനെ വെട്ടിലാക്കി ആന്റണി രാജു ; മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോഴും എൽ.ഡി.എഫ് ക്യാമ്പിനെ പ്രതിസന്ധിയിലാക്കി മുൻ മന്ത്രി ആന്റണി രാജു. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ പ്രചാരണത്തിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുകയാണ്. തിരുവനന്തപുരം സെൻട്രലിൽ തന്നോടും തൻ്റെ പാർട്ടിയോടും ആലോചിക്കാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിലുള്ള കടുത്ത അതൃപ്തിയാണ് ആൻ്റണി രാജു പ്രകടിപ്പിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ നിർണ്ണായകമായ വാർഡുകളിൽ പോലും പ്രചാരണത്തിന് ഇറങ്ങാതെ അദ്ദേഹം വിട്ടുനിൽക്കുന്നത് ഇടത് സ്ഥാനാർത്ഥി സുധീർ കരമനയുടെ ജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. ഇടത് മുന്നണി സ്ഥാനാർഥിയായ സുധീർ കരമനയുമായി ആന്റണി രാജു ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. പ്രചാരണ പരിപാടികൾ ആലോചിക്കുന്ന യോഗങ്ങളിൽ നിന്നും ഇടതുമുന്നണിയുടെ പൊതുയോഗങ്ങളിൽ നിന്നും ആൻ്റണി രാജു വിട്ടുനിൽക്കുകയാണ്.

എന്നാൽ ധാർമികമായ കാരണങ്ങളാലാണ് താൻ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് ആൻ്റണി രാജുവിൻ്റെ പ്രതികരണം. തൊണ്ടിമുതൽ മോഷണ കേസിൽ അയോഗ്യനാക്കപ്പെട്ടതിനാലാണ് ഇത്തവണ ആൻ്റണി രാജുവിന് മത്സരിക്കാൻ സാധിക്കാതെ പോയത്. ഇവിടെ അവസാന നിമിഷമാണ് സുധീർ കരമനയെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തങ്ങളുമായി കൂടിയാലോചിക്കാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ ആൻ്റണി രാജു എൽഡിഎഫ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...