തിരുവനന്തപുരം : കൊവിഡും ഇന്ധന വിലവര്‍ദ്ധനവും കെഎസ്‌ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിരമിച്ച പൊതുഗതാഗത വകുപ്പ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനം കേരളം മാത്രമാണെന്നും നിയമസഭയില്‍ മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ 2031 കോടി രൂപയാണ് ഈ വര്‍ഷം സഹായം നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ 4958 കോടി സഹായിച്ചുവെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.