മദ്യലഹരിയിലാണ് അനുമോളെ കൊന്നു കട്ടിലിനടിയില്‍ തള്ളിയത് ; വിജേഷിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കാഞ്ചിയാറില്‍ അധ്യാപിക അനുമോളെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ബിജേഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്. അനുമോളെ കഴുത്ത് ഞെരിച്ച് കൊന്നു കട്ടിലിനടിയില്‍ പുതപ്പുകൊണ്ട് കെട്ടിവെച്ച് കടന്നു കളഞ്ഞ വിജേഷ് ആറു ദിവസത്തിനു ശേഷമാണ് കട്ടപ്പന പോലീസ് പിടിയിലായത്.

 

ദാമ്പത്യ കലഹങ്ങളാണ് ക്രൂരമായ കൊലയ്ക്ക് വഴിവെച്ചത് എന്നാണ് വിജേഷ് പോലീസിനോട് പറഞ്ഞത്. വിജേഷ് മര്‍ദ്ദിക്കുന്നത് പതിവായപ്പോള്‍ അനുമോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് പ്രകോപനമായത്. വിജേഷ് മദ്യപിച്ച് വരുന്നതിനെ ചൊല്ലി വിജേഷും അനുമോളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. അനുമോളെ കൊന്ന അന്നും വിജേഷ് മദ്യപിച്ചാണ് വന്നത്. പെട്ടെന്നുള്ള പ്രകോപനവും മദ്യവുമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പോലീസിനോട് വിജേഷ് പറഞ്ഞത്. കഴിഞ്ഞ 21ന് വൈകിട്ടാണ് അനുമോളെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊലപാതക ശേഷം മൃതദേഹം മറവ് ചെയ്യുവാനാകാതെ വന്നതോടെ കട്ടിലിനടിയില്‍ ഒളിപ്പിച്ച് പ്രതി കടന്നു കളയുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗഗൻയാൻ ദൗത്യം : ക്രൂ മൊഡ്യൂൾ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയായി

0
ന്യൂഡൽഹി : ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന് മുന്നോടിയായി,...

ഓസ്ട്രേലിയയുമായി സഹകരണം ശക്തമാക്കാൻ ഇന്ത്യ ; നരേന്ദ്രമോദിക്ക് ഒരുക്കിയത് വമ്പൻ സ്വീകരണം

0
ദില്ലി: ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യ. പ്രധാനമന്ത്രി...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം : കാണാതായവർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസം ; കാരണം കണ്ടെത്താനുള്ള...

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചു പേർക്കായി പ്രദേശത്ത്...

ഇറാൻ വൻ പ്രതിസന്ധിയിലേക്ക് ; ഗൾഫ് മുഴുവൻ കൈവിടുന്നു ; അവശേഷിച്ച പിന്തുണയും നഷ്ടം

0
ഖത്തർ: ഹോർമൂസിലെ പുതിയ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയുടെ അവശേഷിക്കുന്ന പിന്തുണയും...