വിദ്യാർത്ഥി സമരങ്ങളിലെ പോലീസിന്റെ മൃഗീയ അടിച്ചമർത്തൽ; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

For full experience, Download our mobile application:
Get it on Google Play

പൂനെ: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ജൂലൈ 20ന് നടന്ന സന്‍സദ് ചലോ മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അതിക്രമം നടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചത് അമിത് ഷായല്ലാതെ മറ്റാരുമല്ലെന്നും അഭിജീത് പറഞ്ഞു.കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പുറത്തുനിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്നും പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് പുറത്തുനിന്നാണെന്നുമാണ് അവര്‍ പറയുന്നത്. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അത് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായുടെ പരാജയമാണ് സൂചിപ്പിക്കുന്നതെന്ന് അഭിജീത് പറഞ്ഞു. എന്തുതരം ചാണക്യനാണ് അമിത് ഷായെന്നും അഭിജീത് ചോദിച്ചു.

അമിത ഷാ രാജിവെയ്ക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തുവന്നിരുന്നു.പ്രതിഷേധക്കാര്‍ക്കെതിരെ അതിക്രമത്തെ ന്യായീകരിക്കാന്‍ ഡല്‍ഹി പൊലീസ് തന്നെയാണ് കല്ലേറ് നാടകം സൃഷ്ടിച്ചതെന്നും അഭിജീത് പറഞ്ഞു. ബിജെപി ഗുണ്ടകളാണ് കല്ലേറ് നടത്തിയത്. എന്നിട്ട് കുറ്റം വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ആരോപിക്കുകയാണ്. ജന്തര്‍ മന്തറിലേക്ക് ട്രക്കില്‍ കല്ലുകളും വാഹനവും കൊണ്ടുവന്നത് പൊലീസാണെന്നും അഭിജീത് പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...