ചോദ്യംചെയ്യലിൽ അനുമോളുടെ കൊലപാതകം സമ്മതിച്ചു ; ഒടുവിൽ കാരണവും വെളിപ്പെടുത്തി ഭർത്താവ് ബിജേഷ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസിൽ ഭർത്താവ് ബിജേഷിന്‍റെ വെളിപ്പെടുത്തൽ. കൊലപാതകം ചെയ്യാനുള്ള കാരണമടക്കം ബിജേഷ് പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമാൾ വനിത സെല്ലിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് പിടിയിലായ ബിജേഷ് പോലീസിന് നൽകിയ മൊഴി.

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു ബിജേഷ്. എന്നാൽ ഇതിൽ സഹികെട്ട അനുമോൾ വനിത സെല്ലിൽ പരാതി നൽകുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് ബിജേഷ് പോലീസിനോട് പറഞ്ഞത്. ഇത് സ്ഥിരീകരിക്കാൻ കൂടുതൽ ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിനു ശേഷം അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബിജേഷിന്‍റെ മൊബൈലും ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു.

ഈ മാസം 21 ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ച രാവിലെ ഭർത്താവ് ബിജേഷ് ഒളിവിൽ പോകുകയും ചെയ്തു. തുടർന്ന് കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് തമിഴ്നാട്ടിൽ നിന്നും എത്തിയ ഇയാളെ കുമളി എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ഇന്ന് രാവിലെ കുമളിയിലെ തമിഴ്നാട് ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ബിജേഷ് അതിർത്തി കടന്ന് റോസാപ്പൂക്കണ്ടം ഭാഗത്തേക്ക് പോകുന്ന സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതാണ് ഇയാളെ പിടികൂടുന്നതിൽ നിർണായകമായത്. ബിജേഷ് അതിർത്തി കടന്ന് റോസാപ്പൂക്കണ്ടം ഭാഗത്തേക്ക് പോകുന്ന സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതിനെ തുടർന്ന് കട്ടപ്പന, കുമളി എസ് എച്ച് ഒ മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ അതിർത്തി മേഖലയിൽ തെരച്ചിൽ ആരംഭിച്ചു. റോസാപ്പൂക്കണ്ടം ഭാഗത്ത് അതിർത്തിയിലെ വനമേഖലയിൽ നിന്നും വസ്ത്രം മാറിയ ശേഷം ഇറങ്ങി വരുന്നതിനിടെ കുമളി എസ് എച്ച് ഒ ജോബിൻ ആൻറണിയും സംഘവും ബിജേഷിനെ പിടികൂടുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം കട്ടപ്പന പോലീസിന് കൈമാറുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശൂരിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
തൃശൂർ: തൃശൂരിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഠിക്കുന്ന സ്കൂളിൽ...

ഇന്നും നാളെയും മഴ സാധ്യത ; ഒരു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച്...

എറണാകുളത്ത് പുതിയ റെയിൽവേ ടെർമിനൽ : 267 കോടിയുടെ ഡിപിആർ

0
കൊച്ചി: എറണാകുളത്ത് പുതിയ കോച്ചിങ് ടെർമിനലിന്റെ നിർമാണത്തിനായി റെയിൽവേ വിശദപദ്ധതി രേഖ...

നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ടുള്ള നിരോധനം ചോദ്യം ചെയ്ത് ടെലഗ്രാം ദില്ലി ഹൈക്കോടതിയിൽ

0
ദില്ലി : നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ടുള്ള നിരോധനം ചോദ്യം ചെയ്ത് ടെലഗ്രാം...