പി.എഫ്. പെൻഷൻ : 2014-ന് മുമ്പ് വിരമിച്ചവരുടെ പെൻഷൻ നിഷേധിക്കാനാവില്ല ; ഇ.പി.എഫ്.ഒ. വാദം തള്ളി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : 2014 സെപ്റ്റംബർ ഒന്നിനുമുൻപ്‌ വിരമിച്ച, യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ വിഹിതം അടച്ചിട്ടുള്ളവർക്ക്, വിരമിക്കുംമുൻപ്‌ ഓപ്ഷൻ നൽകിയിട്ടില്ലെന്നതിന്റെ പേരിൽ ഉയർന്ന പെൻഷൻ നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ഉയർന്ന പെൻഷൻ അനുവദിച്ച ഉത്തരവുകൾ റദ്ദാക്കാനും നൽകിയ തുക തിരിച്ചുപിടിക്കാനുമുള്ള ഇ.പി.എഫ്.ഒ.യുടെ നടപടികൾ റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്ഷൻ നൽകാതെ 2014-ന് മുൻപ്‌ വിരമിച്ചവർ സ്‌കീമിൽ നിന്ന് പുറത്തുപോയവരാണെന്ന ഇ.പി.എഫ്.ഒ. വാദം തള്ളി. ഉയർന്ന പെൻഷൻ നിഷേധിച്ചതിനെതിരേ ഒരുകൂട്ടം ഹർജികൾ അനുവദിച്ചാണ് ഉത്തരവ്.

ഉയർന്ന പെൻഷൻ കാര്യത്തിൽ ’ആർ.സി. ഗുപ്ത’ കേസിൽ സുപ്രീംകോടതിയുടെ വിധി 2014നു മുമ്പ് വിരമിച്ചവർക്കും ബാധകമാണ്. ഈ വിധിയിൽ ഓപ്ഷന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അർഹരായവർക്ക് നാലുമാസത്തിനകം ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് കോടതി നിർദേശിച്ചു. ഹർജിക്കാർക്കായി അഡ്വ. പി.എൻ. മോഹനൻ, അഡ്വ. എസ്. കൃഷ്ണമൂർത്തി തുടങ്ങിയവർ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...