തിരുവനന്തപുരം : അമ്മയറിയാതെ ദത്ത് നല്‍കിയ കുട്ടിയെ തിരികെ എത്തിക്കാന്‍ ഉത്തരവ്. അനുപമയുടെ കുട്ടിയെ അഞ്ച് ദിവസത്തിനകം തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതി ഉത്തരവിറക്കി. പ്രത്യേക പോലീസ് സംഘം കുഞ്ഞിനെ അനുഗമിക്കണമെന്നും നിര്‍ദേശം. നിലവില്‍ ആന്ധ്ര ദമ്പതികളുടെ കൈവശമാണ് കുട്ടി. ശിശുദിനത്തിലും ശക്തമായ സമരമുറകളുമായി അനുപമ ശിശുക്ഷേമ സമിതിക്കു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ശിശുക്ഷേമ സമിതി അനുപമയെയും ഭര്‍ത്താവിനെയും വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു.
അനുപമയുടെ കുട്ടിയെ അഞ്ച് ദിവസത്തിനകം തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതി ഉത്തരവ്
RECENT NEWS
Advertisment