കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും തന്‍റെ രീതി ; ദൈവത്തെ പേടിച്ചാൽ മതി : കെ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല ദർശനവിവാദത്തിൽ സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ദേവസ്വം മന്ത്രി. കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും തന്‍റെ രീതിയാണെന്ന് പറഞ്ഞ മന്ത്രി കെ.രാധാകൃഷ്ണൻ ദൈവത്തിന്‍റെ പേരിൽ മോഷ്ടിക്കുന്നവർ മാത്രം ദൈവത്തെ പേടിച്ചാൽ മതിയെന്നും പറഞ്ഞു. മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വം മന്ത്രി കൈ കൂപ്പാതിരുന്നതും തീർത്ഥം കുടിക്കാതിരുന്നതിനും എതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

സിപിഎം നേതാവ് കൂടിയായ ദേവസ്വം പ്രസിഡണ്ട് ആചാരം പാലിച്ചിട്ടുണ്ടെന്നും മന്ത്രി അങ്ങിനെ ചെയ്തില്ല എന്നും വിമർശകർ ചൂണ്ടികാട്ടി. വീഡിയോ ചർച്ചയാകുന്നതിനിടെയാണ് കെ.രാധാകൃഷൻ വിശദീകരണവുമായി രംഗത്തെത്തിയത്. ക്ഷേത്രങ്ങളുടേയും വിശ്വാസികളുടേയും സംരക്ഷണത്തിന് സർക്കാർ എന്ത് ചെയ്യുന്നു എന്നാണ് വിമർശകർ പരിശോധിക്കേണ്ടെതെന്നും ദേവസ്വം മന്ത്രി പറഞ്ഞു. കൊവിഡും മഴയും കാരണമാണ് താൽക്കാലിക നിയന്ത്രണം കൊണ്ടുവന്നതെന്നും തീർത്ഥാടകരെ എല്ലാ കാലത്തും നിയന്ത്രിക്കണമെന്ന് സർക്കാറിന് ഉദ്ദേശമില്ലെന്നും മന്ത്രി അറിയിച്ചു.

അതേസമയം ശബരിമല ദര്‍ശനത്തിന് നാളെമുതൽ സ്പോട്ട് ബുക്കിംഗ് നടത്താമെന്ന് സർക്കാർ വ്യക്തമാക്കി. പത്ത് ഇടത്താവളങ്ങളില്‍ ഇതിനായി സൗകര്യം ഏര്‍പ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. വെർച്വൽ ക്യു വഴിയുള്ള ബുക്കിംഗ് സൗകര്യത്തിന് പുറമെയാണ് സ്പോർട്ട് ബുക്കിംഗ്. വെർച്വൽ ക്യു നിയന്ത്രണം സർക്കാരിൽ നിന്ന് മാറ്റി ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് സർക്കാർ നിലപാടറിയിച്ചത്.

മുൻകൂർ ബുക്കിംഗ് നടത്താത്ത തീർത്ഥാടകർക്കും സ്പോർട്ട് ബുക്കിംഗ് നടത്തി ശബരിമല ദർശനത്തിനെത്താം. ആധാർ കാർഡ്, പാസ്പോർട്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തണ്ടത്. ബുക്കിംഗ് നടത്തുന്നവർ രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവരോ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ ആകണമെന്നും സർക്കാർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഇറാന് പിന്നാലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടൺ: ഇറാന് പിന്നാലെ ലെബനനിലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഹിസ്ബുല്ലക്ക്...