ദത്ത് വിവാദം ; വീണ്ടും സമരത്തിനിറങ്ങും – അനുപമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദത്ത് വിവാദത്തില്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് അനുപമ. നിലവിലെ സര്‍ക്കാര്‍ അന്വേഷണം കണ്ണില്‍ പൊടിയിടാനെന്ന് അനുപമ ചൂണ്ടിക്കാട്ടി. ആരോപണ വിധേയരെ മാറ്റി നിര്‍ത്തണം, ആരോപണ വിധേയര്‍ അധികാര സ്ഥാനത്ത് തുടര്‍ന്നാല്‍ തെളിവ് നശിപ്പിക്കും. താത്കാലികമായെങ്കിലും ആരോപണ വിധേയരെ മാറ്റി നിര്‍ത്തണമെന്ന് അനുപമ പറഞ്ഞു.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും CWC ചെയര്‍പേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അനുപമ ആവശ്യപ്പെടുന്നു. നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് അനുപമയുടെ തീരുമാനം. സിസിടിവി ദൃശ്യങ്ങള്‍ ഒന്നുമില്ലെന്നാണ് ഇപ്പോള്‍ പല കേന്ദ്രങ്ങളില്‍ നിന്നും കിട്ടുന്നത്.

കൂടെ ജോലി ചെയ്യുന്നവരെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകള്‍ നടത്താനും അധികാര സ്ഥാനത്ത് തുടരുന്നവര്‍ക്ക് സാധിക്കും. അന്വേഷണം കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമല്ലെങ്കില്‍ ഇവരെ മാറ്റണം. കുഞ്ഞിനെ ആദ്യം കിട്ടിയപ്പോള്‍ പെണ്‍കുഞ്ഞായാണ് രേഖപ്പെടുത്തുന്നത്. ഒരു കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അറിയാന്‍ അധിക സമയം വേണ്ട. എന്റെ കുഞ്ഞിന്റെ കാര്യത്തില്‍ മാത്രം ഈ തെറ്റ് എങ്ങനെ പറ്റിയെന്ന് അനുപമ വീണ്ടും ചോദിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...