ന്യൂഡല്‍ഹി: മലങ്കര മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മായുടെ ദേഹവിയോഗത്തില്‍ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സഹാനുഭൂതിയാലും വിനയത്താലും അനുഗ്രഹീതനായിരുന്ന അദ്ദേഹത്തിന്റെ ഉത്തമ ആശയങ്ങള്‍ എല്ലായിപ്പോഴും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
മാനവികതയെ സേവിക്കുകയും ദരിദ്രരുടെയും താഴ്‌ന്നവരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. സഹാനുഭൂതിയാലും വിനയത്താലും അനുഗ്രഹീതന്‍ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഉത്തമ ആശയങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടും. ആദരാഞ്ജലികള്‍. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.