കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ പത്ത് ദിവസത്തിന് ശേഷം പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യണo : സര്‍ക്കാര്‍ നിയോ​ഗിച്ച വിദ​ഗ്ധ സമിതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സംസ്ഥാനത്തെ കൊവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോ​ഗിച്ച വിദ​ഗ്ധ സമിതിയുടെ ശുപാര്‍ശ. കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ പത്ത് ദിവസത്തിന് ശേഷം പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാണ് വിദ​ഗ്ധ സമിതി പറയുന്നത്. 10 ദിവസം കഴിഞ്ഞാല്‍ രോ​ഗം പടരാനുളള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് നെ​ഗറ്റീവായി എന്ന് കണ്ടെത്താനുളള പരിശോധന അനാവശ്യമാണ്. ഒരു ദിവസം അയ്യായിരത്തിനുമുകളില്‍ പേര്‍ക്ക് കൊവിഡ് നെഗറ്റീവ് ആയോ എന്നറിയാനുള്ള പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധന കൂടി പുതിയ രോഗികളെ കണ്ടെത്താന്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് രോ​ഗികളുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ ഇനിയും പരിശോധനകളുടെ എണ്ണം കൂട്ടണം. പത്ത് ദിവസം കഴിഞ്ഞിട്ടും ലക്ഷണങ്ങളുളളവരും ​ഗുരുതരാവസ്ഥയിലുളള രോ​ഗികളുടെയും കാര്യത്തില്‍ ലക്ഷണങ്ങള്‍ മാറുന്നേരം ഡിസ്ചാര്‍ജ് ചെയ്യാം. ഇതിനും പിന്നീട് പരിശോധന വേണ്ടതില്ല. രോ​ഗമുക്തി നേടിയവര്‍ പിന്നീട് ഒരാഴ്ച കൂടി വീടുകളില്‍ ക്വാറന്റൈന്‍ ഇരിക്കണമെന്ന നിര്‍ദേശവും ഒഴിവാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. നേരത്തെ സമിതി ഈ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പിസിആര്‍ പരിശോധന ഒഴിവാക്കി ഡിസ്ചാര്‍ജ് ചെയ്യുന്നവരെ ആന്റിജന്‍ പരിശോധന നടത്തുകയാണ് ചെയ്യുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...