വീട്ടില്‍ കടന്നുകയറിയ മോഷ്ടാക്കളുടെ അടിയേറ്റ് വീട്ടമ്മ മരിച്ചു : ഭര്‍ത്താവിന് ഗുരുതരo

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: വീട്ടില്‍ കടന്നുകയറിയ മോഷ്ടാക്കളുടെ അടിയേറ്റ് വീട്ടമ്മ മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. പശ്ചിമബംഗാളിലെ 24 സൗത്ത് പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. സുഭിയ ബീവിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അലി ഹുസൈന്‍ മൊല്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. മോഷണ സംഘത്തിന്റെ തലവന്‍ ഉള്‍പ്പടെ നാലുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്.

പതിനാലുപേരടങ്ങുന്ന മോഷണ സംഘമാണ് അലി ഹുസൈന്റെ വീട്ടിലെത്തിയത്. പണവും സ്വര്‍ണവും ഉള്‍പ്പടെ വിലപിടിപ്പുളള വസ്തുക്കള്‍ കൈക്കലാക്കാന്‍ ശ്രമിച്ചപ്പോള്‍ അലിയും ഭാര്യയും ചേര്‍ന്ന് തടയാന്‍ ശ്രമിച്ചു. അതോടെ മോഷ്ടാക്കള്‍ ഇരുവരുടെയും നേരേ തിരിഞ്ഞു. ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതിനിടെ ബഹളംകേട്ട് അയല്‍വാസി എത്തി. അയാളെയും മോഷ്ടാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.

കൂടുതല്‍ അയല്‍വാസികള്‍ സ്ഥലത്തെത്തിയതോടെ മോഷ്ടാക്കള്‍ സ്ഥലം വിട്ടു. നാട്ടുകാരാണ് അലിയെയും ഭാര്യ സുഭിയയെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ, സുഭിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. ശേഷിക്കുന്ന മോഷ്ടാക്കള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...