സ്വ​ന്തം കെ​ട്ടി​ടം തു​റ​ക്കാ​നാ​കാ​തെ റാ​ന്നി​യി​ലെ കെഎ​സ്ആ​ർ​ടി​സി ബ​സ്ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ

For full experience, Download our mobile application:
Get it on Google Play

റാ​ന്നി: കെഎ​സ്ആ​ർ​ടി​സി ബ​സ് ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​നു വേ​ണ്ടി ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​ണി​തീ​ർ​ത്ത കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ക​ഴി​യാ​തെ അ​ധി​കൃ​ത​ർ. കെ​ട്ടി​ടം നി​ർ​മി​ച്ച് വ​ർ​ഷം മൂ​ന്നാ​യി​ട്ടും ഉ​ദ്ഘാ​ട​നം ചെ​യ്യ​നാ​കാ​ത്ത​ത് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ത്ത​തു മൂ​ല​മെ​ന്ന് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഇ​തി​നാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം പ​റ​യു​മ്പോഴും എ​ന്ന​ത്തേ​ക്ക് കെ​ട്ടി​ട​ത്തി​ന്‍റ ഉ​ദ്ഘാ​ട​നം ന​ട​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

പ​ഞ്ചാ​യ​ത്ത് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി പ​ണി​ത കെ​ട്ടി​ട​ത്തി​ലെ ഒ​റ്റ​മു​റി​യി​ൽ അ​പ​ര്യാ​പ്ത​ത​ക​ളു​ടെ ന​ടു​വി​ലാ​ണ് കെഎ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ൻ​റ​ർ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. ഇ​തി​ലെ പോ​രാ​യ്മ​ക​ൾ കൂ​ടി പ​രി​ഹ​രി​ക്കാ​നാ​ണ് കെഎ​സ്ആ​ർ​ടി​സി​യി​ൽ തീ​ർ​ഥാ​ട​ക വി​ശ്ര​മ​കേ​ന്ദ്രം എ​ന്ന പേ​രി​ൽ എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ടം പ​ണി​ത​ത്. നി​ർ​മാ​ണം പു​ർ​ത്തി​യാ​ക്കി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റാ​യോ തീ​ർ​ത്ഥാ​ട​ക വി​ശ്ര​മ​കേ​ന്ദ്ര​മാ​യോ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല.

2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ചെ​ളി​യും ബ​സ് സ്റ്റേ​ഷ​നി​ലെ ക​രി​ഓ​യി​ലും നി​റ​ഞ്ഞ് കെ​ട്ടി​ട​ത്തി​ന്‍റെ മു​റി​ക​ളും മ​റ്റും വൃ​ത്തി​ഹീ​ന​മാ​യി​രു​ന്നു. പി​ന്നീ​ട് ചെ​ളി​യും ക​രി​ഓ​യി​ലും ക​ഴു​കി​ക്ക​ള​ഞ്ഞ് പെ​യി​ൻ​റു ചെ​യ്യു​ക​യും വ​യ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ശ​ബ​രി​മ​ല സീ​സ​ണ്‍ കാ​ല​ത്ത് എ​രു​മേ​ലി വ​ഴി ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കാ​ൻ ധാ​രാ​ളം അ​യ്യ​പ്പ​ഭ​ക്ത​ർ റാ​ന്നി​യി​ൽ എ​ത്തി​ച്ചേ​രാ​റു​ണ്ട്. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ടം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യാ​ൽ ക​ഐ​സ്ആ​ർ​ടി​സി​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും ഒ​രേ​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...