കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ സൈനികന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: 2.350 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിന് ലക്ഷദ്വീപ് സ്വദേശിയായ പട്ടാളക്കാരനെ കൊച്ചി ഹാര്‍ബര്‍ പോലീസ് അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശി അബ്ദുല്‍ നാസിദ് ആണ് പിടിയിലായത്. കഴിഞ്ഞ മാസം 23 ാം തീയതി ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലുള്ള നാലു പേരുടെ വിലാസത്തില്‍ എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നും കഞ്ചാവ് അയച്ചിരുന്നു.

എന്നാല്‍ കപ്പലിലേക്ക് കയറ്റുന്നതിനു മുമ്പ് തുറമുഖത്ത് സിഐഎസ്എഫ് നടത്തിയ പരിശോധനയില്‍ കഞ്ചാവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ വിവരം ഹാര്‍ബര്‍ പോലീസിന് കൈമാറി. പോലീസ് ലക്ഷദ്വീപിലെത്തി പാഴ്‌സലിലെ വിലാസത്തിലെത്തിലുള്ളവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇവര്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് കഞ്ചാവ് അയച്ചത് അബ്ദുള്‍ നാസിദ് ആണെന്ന് വിവരം ലഭിച്ചത്. സൈന്യത്തില്‍ കാശ്മീരില്‍ സേവനം അനുഷ്ടിക്കുന്ന ഇയാള്‍ ലോക്ക് ഡൗണ്‍ കാലത്ത് അവധിയെടുത്ത് നാട്ടിലെത്തിയതാണ്. പിടികൂടിയ കഞ്ചാവ് ലക്ഷദ്വീപിലേക്ക് കടത്താനായിരുന്നെന്നാണ് പോലീസ് കരുതുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....